വാഗ്ദാനം പാലിക്കാത്തതിൽ ഉപവാസസമരം നടത്തി കോൺഗ്രസ്
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ്റെ മരണം
വാഗ്ദാനം പാലിക്കാത്തതിൽ ഉപവാസസമരം നടത്തി കോൺഗ്രസ്
✒️നിസാം കക്കയം
കക്കയം : കർഷകൻ പാലാട്ടിയിൽ അബ്രഹാം കൃഷിയിടത്തിൽ കൊല്ലപ്പെട്ട് ഒരാണ്ടുതികഞ്ഞിട്ടും വനംവകുപ്പ് വന്യമൃഗഭീഷണി പരിഹരിക്കാൻ നടപടിസ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചും, സൗരവേലി സ്ഥാപിക്കുന്നതുൾപ്പടെ വനംവകുപ്പുൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവ്യശ്യപ്പെട്ടും കോൺഗ്രസ് കക്കയം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. കർഷകകോൺഗ്രസ് സം സ്ഥാനപ്രസിഡന്റ് മാജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ബേബി തേക്കാനത്ത് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു. സി. ജില്ലാസെക്രട്ടറി കുര്യൻ ചെമ്പനാനി, കെ.കെ. ജോൺസൻ, ഷാജു കാരക്കട, ഡാർളി പുല്ലംകുന്നേൽ, സിമിലി ബിജു കല്ലാനോട് ജോൺസൺ എട്ടിയിൽ, സണ്ണി പാരഡൈസ്, വി.ടി. തോമസ്, പി.ടി. ഹംസ എന്നിവർ സംസാരിച്ചു.
കർഷക രക്തസാക്ഷി അബുഹാം പാലാട്ടിയിലിൻ്റെ ഭാര്യ തെയ്യാമ്മ നാരങ്ങാനീരുനൽകി സമരം അവസാനിപ്പിച്ചു. ഡി.സി. ജനറൽസെക്രട്ടറി നിജേഷ് അരവിന്ദ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു


Comments
Post a Comment