കൂരാച്ചുണ്ട് ടൗണിൽ സാംസ്‌കാരിക നിലയം നിർമിക്കണമെന്ന് സിപിഐ



✒️ ജോൺസൺ പൂകമല

കൂരാച്ചുണ്ട്: ടൗണിൽ പൊതുജനങ്ങൾക്കായി സാംസ്‌കാരിക നിലയം നിർമിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതി യോട് ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്‌കാരിക നിലയങ്ങൾ നിലവിലുണ്ട്. എന്നാൽ പഞ്ചായത്ത് പരിസരത്തോ ടൗണിലോ ഇല്ല. 

കല്ലാനോട്,കേളോത്ത് വയൽ, എരപ്പാൻതോട് എന്നിവിടങ്ങളിലാണ് നിലയങ്ങളുള്ളത്. ഇവിടങ്ങളിൽ റീഡിംഗ് റൂമും ലൈബ്രറിയും ഉണ്ട്. കുരാച്ചുണ്ട് ടൗണിൽ ആളുകൾക്ക് ഇരിക്കാനോ, വിനോദത്തിനോ, വായനയ്ക്കോ സൗകര്യങ്ങളില്ല. അതിനാൽ ടൗൺ കേന്ദ്രീകരിച്ച് ലൈബ്രറി സൗകര്യത്തോടെ സാംസ്‌കാരിക നിലയം വളരെ അത്യാവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു. ടി. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, കെ.എം. പീറ്റർ, തോമസ് പുന്നമറ്റത്തിൽ, വിനു മ്ലാക്കുഴിയിൽ, കുട്ട്യാലി കുനിയിൽ, പ്രവീൺ ശങ്കരവേലിൽ എന്നിവർ പ്രസംഗി ച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി