മുലപ്പാൽ ദാനത്തിൽ ഒരു പ്രകാശ രശ്മി




മുലപ്പാൽ ദാനത്തിൽ ഒരു പ്രകാശ രശ്മി

മാർച്ച് 08
വനിതാ ദിനം



കണ്ണാടിപ്പൊയിൽ : "എന്റെ കഥ എല്ലാവർക്കും ഒരു പ്രചോദനമാ കണം, മുലപ്പാലിനു പകരമാകാൻ ഒന്നിനും കഴിയില്ല. ആ മധുരം ലഭിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി എല്ലാ അമ്മമാരും കണ്ടിട്ടുണ്ടാകില്ല. കാരണം മുലപ്പാൽ ഇല്ലാതെ വിഷമിക്കുന്ന എത്രയോ ആളുകളുണ്ട്. പറ്റാവുന്നവർ മുലപ്പാൽ ദാനം ചെയ്യണം. അതിനു കൂടുതൽ സംവിധാനങ്ങളും ഒരുക്കണം"

ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് മുലപ്പാലിന്റെ മാധുര്യം പകരാനായതിന്റെ ധന്യ നിർവതിയിലാണു കണ്ണാടിപ്പൊയിൽ കെപി നിവാസിൽ രശ്മി ബിജേഷ്. 163 തവണയാണ് അവർ മുലപ്പാൽ ദാനം ചെയ്തത്. പൊതു പ്രവർത്തകനും ഡിവൈഎ ഫ്ഐ നേതാവുമായ ബിജേഷിന്റെ ഭാര്യയും പനങ്ങാട് വനിതാ സഹകരണ സംഘം സെക്രട്ടറിയുമാണ് രശ്മി.

രണ്ടാമത്തെ കുഞ്ഞ് ഐറിൻ ഐസയെ പ്രസവിച്ച ശേഷമായിരുന്നു മുലപ്പാൽ ദാനം. കുഞ്ഞിനു ഹൃദയസ്‌പന്ദനം കൂടി തീവ്രപരിചരണ വിഭാഗത്തിലേ ക്കു മാറ്റിയപ്പോൾ ആദ്യം തളർന്നുപോയ ഇടത്തു നിന്നാണു ഒട്ടേറെ കുഞ്ഞുങ്ങൾക്ക് മുല പാൽ മാധുര്യമേകാൻ ഭർത്താവ് ബിജേഷും രശ്മിയും ഒരുമിച്ച് തീരുമാനിച്ചത്. മുലപ്പാൽ ലഭിക്കാതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണു തങ്ങളുടെ വേദനകളും പ്രയാസങ്ങളും മാറ്റിവച്ച് ഇവർ മറ്റുള്ളവർക്ക് കനിവായത്.

പ്രസവിച്ച് ആറാം ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുഞ്ഞിനു രണ്ടാംമാസം മറ്റൊരു ശസ്ത്രക്രിയയും വേണ്ടി വന്നു. ആ സമയത്ത് തന്റെ കുഞ്ഞിനു നൽകാൻ പറ്റാതിരുന്ന മുലപ്പാൽ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ മുലപ്പാൽ ബാങ്കിൽ ദാനം ചെയ്യുകയായിരുന്നു. താഴെ നിലയിലായിരുന്ന രശ്മിയും ബിജേഷും ഇതിനായി ഓരോ ദിവസവും പലതവണ നാലാം നിലയിലെത്തി.

അന്നൊക്കെ രശ്മിയുടെ വരവിനായി ഒട്ടേറെ അമ്മമാർ കാളുടെ കുഞ്ഞുങ്ങൾക്ക് ആ മാധുര്യം വാങ്ങി നൽകാൻ. അമ്മ ഉണ്ടായിട്ടും മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കും അമ്മമാർ ഇല്ലാതായിപ്പോയ കുഞ്ഞുങ്ങൾക്കും കാരുണ്യമാകാൻ സാധിച്ചത് ഭാഗ്യമായാണു രശ്മി കരുതുന്നത്. ആശുപത്രി വിട്ടശേഷം കുഞ്ഞിന്റെ പരിശോധനകൾക്കായി ഇടയ്ക്ക് എത്തിയപ്പോഴും അവർ മുലപ്പാൽ ദാനം ചെയ്തിരുന്നു. ഇപ്പോൾ ഐറിൻ ഐസ മിടുക്കിയായി. ചേച്ചി അഞ്ചാം ക്ലാസുകാരി എയ്ഞ്ചലിനൊപ്പം കളി തന്നെ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി