എകെസിസി ഫൊറോന സമിതി പ്രതിഷേധ ധർണ നടത്തി




✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : മലയോരത്തെ കർഷകനെ മുച്ചൂടും മുടിക്കുന്ന കാർഷിക നിയമങ്ങളാണ് നാട്ടിൽ അരങ്ങേറുന്നതെന്നും കക്കയത്ത്  കർഷകൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ച സോളർ വേലി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പായിട്ടില്ലെന്നും എകെസിസി രൂപത ഡയറകർ ഫാ.സബിൻ തൂമുള്ളിൽ പറഞ്ഞു. കർഷക രക്തസാക്ഷി പാലാട്ടിയിൽ ഏബ്രഹാമിന്റെ ഒന്നാം ചരമവാർഷികത്തിൽ എകെസിസി ഫൊറോന സമിതി കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷനു മുൻപിൽ സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതി ഷേധിച്ച് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെസിസി ഫൊറോന ഡയറക്ട‌ർ ഫാ.വിൻസൻ്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളം പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ.ജിനോ ചുണ്ടയിൽ പ്രമേയം അവതരിപ്പിച്ചു. ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.പ്രിയേഷ് തേവടിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കക്കയം സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി വികാരി ഫാ. വിൻസന്റ്റ് കറുകമാലിൽ, ഫാ.അമൽ കൊച്ചു കയ്പ്‌പേൽ, ഫാ.മനീഷ് പാലത്തുംതലയ്ക്കൽ, എകെ സിസി രൂപത സെക്രട്ടറി ജോൺസൺ കക്കയം, ഷാജി കണ്ടത്തിൽ, സജി കരോട്ട്, ജോസ് ചെറുവള്ളിൽ, സണ്ണി എമ്പ്രയിൽ, നിമ്മി പൊതിയട്ടേൽ, ബോബൻ പുത്തൂരാൻ, ബേബി വട്ടോട്ടുതറപ്പേൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി