തോണിക്കടവ്, കരിയാത്തുപാറ ടൂറിസം പദ്ധതികൾ ഹരിത മിഷൻ പദ്ധ്തിയിൽ
"ഹരിത ടൂറിസം"
കൂരാച്ചുണ്ട്: തോണിക്കടവ്, കരിയാത്തുപാറ ടൂറിസം പദ്ധതികൾ ഹരിത മിഷൻ പദ്ധ്തിയിൽ മെർജ്ജ് ചെയ്തതായി പ്രഖ്യാപിച്ചു.. പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ചും മിഠായി കഴിച്ച് കവർ റോഡിലേക്ക്ച്ചെ വലിച്ചെറിയുന്ന സംസ്കാരത്തിൽ നിന്ന് നിർദ്ധിഷ്ട മാലിന്യ ബോക്സുകളിൽ നിക്ഷേപിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുവാനും ബോധവൽക്കരിക്കുവാനും ഹരിത മിഷൻ കൊണ്ട് സാധിക്കേണ്ടതുണ്ടെന്ന് വിഷ്യാവതരണം നടത്തിയ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് പറഞ്ഞു.
ഇറിഗേഷൻ അസിസ്റ്റൻഡ് എഞ്ചിനിയർ നിജീഷ് സ്വാഗതവും അരുൺ ജോസ് മെംബർ അധ്യക്ഷതയും വഹിച്ച യോഗത്തിൽ അസിസ്റ്റൻഡ് സെക്രട്ടറി മനിൽ കുമാർ നന്ദി രേഖപ്പെടുത്തി.. തോണിക്കടവ് ടൂറിസം മാനേജർമ്മാരായ ജസ്റ്റിൻ ജോസഫ്, അമൽ ജോസഫ്, ലൈഫ് ഗാർഡ് ഗ്ഗണെഷ് കല്ലാനോട് മറ്റ് സ്റ്റാഫുകളും പങ്കെടുത്തു.


Comments
Post a Comment