കൂരാച്ചുണ്ട് - കൂട്ടാലിട റോഡിൽ കോളനി മുക്കിലെ അടച്ചിട്ട വീട്ടിലെ മോഷണം ; പ്രതികൾ മലപ്പുറത്ത് പിടിയിൽ
✍🏿 നിസാം കക്കയം
കൂരാച്ചുണ്ട് : അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണശ്രമം നടത്തുന്നതിനിടെ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടി.
പെരുവണ്ണാമൂഴി മെമ്മണ്ണിൽമീത്തൽ വീട്ടിൽ രാഹുൽ രാജ് s/o രാജൻ, പാലക്കാട് അത്താണിപടി തെയ്യോട്ടുപാറക്കൽ വീട്ടിൽ ഖാലിദ് s/o ഹംസ എന്നിവരാണ് പിടിയിലായത്. കൂരാച്ചുണ്ട് എസ്‌ഐ സൂരജ്, എസ്.സി.പി.ഒമാരായ യു.വി.പ്രജീഷ്, സുധീഷ് കുമാർ, സിപിഒ നിജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ
കൂരാച്ചുണ്ട് എസ്ഐ അംഗജനും, സിപിഒ നിജിയും കൂരാച്ചുണ്ട് - കൂട്ടാലിട റോഡിൽ കോളനിമുക്കിലെ ചെമ്മാച്ചേൽ തോമസിൻ്റെ
ഗെയ്റ്റ് പുറമെ നിന്നും പൂട്ടിയിട്ട വീടിന്റെ അകത്ത് നിന്ന് ശബ്ദവും, വെളിച്ചവും ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അകത്ത് മോഷണ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയത്. തുടർന്ന് മതിൽ ചാടി കടന്ന് പ്രതികളെ പിടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രതികൾ ഓടി രക്ഷപ്പെടുകയായി രുന്നു. പ്രതികളിലൊരാളായ രാഹുൽരാജിന്റെ പേഴ്സ് ഓട്ടത്തിനിടയിൽ വീണ് പോയിരുന്നു. അതിൽ നിന്നും കിട്ടിയ ഐഡന്റിറ്റി കാർഡിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിരലടയാള വിദഗ്ദർ നടത്തിയ പരിശോധനയിലാണ് ഖാലിദാണ് കൂട്ടുപ്രതിയെന്ന് മനസ്സിലാക്കിയത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലും അന്നേ ദിവസം സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിലും ഇവർ തന്നെയാണ് പ്രതികൾ എന്ന് പോലീസ് പറഞ്ഞു. ഖാലിദ് വിവിധ സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ്. രാഹുൽ രാജ് കാപ്പ ചുമത്തി നാട് കടത്തപ്പെട്ടയാളാണ്. ജയിലിൽ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടിരുന്നത്.

Comments
Post a Comment