പൂഴിത്തോട് ശുദ്ധജല പദ്ധതി: തോട്ടിൽ പൈപ്പ് സ്‌ഥാപിച്ചത് അശാസ്ത്രീയമെന്നു പരാതി



✒️ജോബി മാത്യു 

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ 4  ാം വാർഡിലെ പൂഴിത്തോട് സെന്റ് മേരീസ് ശുദ്ധജല പദ്ധതി പൈപ്പ് അശാസ്ത്രീയമായി തോട്ടിൽ സ്ഥാപിച്ചതായി പരാതി. മഴ ക്കാലത്ത് ശക്തമായി വെള്ളം കുത്തിയൊഴുകുന്ന സെന്റ് മേരിസ് തോട്ടിൽ സ്ഥാപിക്കുന്ന പൈപ്പ് നശിക്കുമെന്നാണു പ്രദേശവാസികൾ പറയുന്നത്.

മാവട്ടം ശുദ്ധജല വിതരണ പദ്ധതി ടാങ്കിൽ നിന്നാണ് പുതിയ പദ്ധതിക്ക് വെള്ളം ശേഖരിക്കുന്നത്. നൂറോളം കുടുംബങ്ങൾ ഈ പദ്ധതിയെ ആശ്രയിക്കുന്നു 

പദ്ധതിക്ക് ഗുണഭോക്ത്യ യോഗം ചേർന്നില്ലെന്ന് ആക്ഷേപം ഉയർന്നു. ഒരു കൂടുംബത്തോട് 5100 രൂപ വിതം കണക്ഷനു വേണ്ടി വാങ്ങുന്നുണ്ടെങ്കിലും രസീത് നൽകുന്നില്ലെന്നും പറയുന്നു. പഞ്ചായത്ത് അധികൃതർ പ്രശ്നത്തിന് പരിഹാരമുണ്ടാക്ക ണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

തോട്ടിൽ പൈപ്പ് സ്‌ഥാപിച്ചതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വാർഡ് പ്രസിഡന്റ് ബാബു ചിരമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജീമോൻ കാഞ്ഞിരത്തിങ്കൽ ബിനോയി കൊല്ലംകൊമ്പിൽ, ബിജു മണ്ണാറശ്ശേരി, ബിജു പടിഞ്ഞാറെ ചിറ്റേടത്ത് എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി