ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം മലയോര ബസ് സർവീസ് നിർത്താൻ നീക്കമെന്നു പരാതി
✒️ ജോബി മാത്യു
ചക്കിട്ടപാറ/കൂരാച്ചുണ്ട്: മലയോര പ്രദേശത്ത് നിന്നു ദീർഘദൂര കെഎ സ്ആർടിസി ബസ് സർവീസ് അട്ടിമറിക്കാൻ ഉദ്യോഗസ്‌ഥതല ത്തിൽ ഗൂഢനീക്കമെന്നു പരാതി. രാവിലെ 4.40ന് ഉള്ള ചക്കിട്ടപാറ - കൂരാച്ചുണ്ട് - ബാലുശ്ശേരി റൂട്ടിലുള്ള പിറവം ബസ് സർവീസ് നിർത്താ നാണു നീക്കം.
കോഴിക്കോട് നിന്നു രാവിലെ 6.10ന് പിറവത്തേക്കു പുറപ്പെട്ടിരു ന്ന ബസ് ഇപ്പോൾ സമയം മാറ്റി 6.30ന് ആണ് ഓടുന്നത്. ഈ സമയത്ത് സ്വകാര്യ ബസ് സർവീസ് ഉള്ളതിനാൽ ഇപ്പോൾ കലക്ഷൻ പകുതിയായി കുറഞ്ഞിട്ടു ണ്ട്. സ്വകാര്യ ബസ് ലോബിയെ സഹായിക്കാൻ ഒത്താശ ചെയ്യു ന്നതാണ് പ്രശ്നമെന്ന് ആക്ഷേ പം ഉണ്ട്.

Comments
Post a Comment