ലഹരിക്കെതിരെ കർമ്മപദ്ധതിയുമായി കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത്'



✒️നിസാം കക്കയം 

കൂരാച്ചുണ്ട്:   ലഹരി ക്കെതിരെയുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, ക്ലബ് ഭാരവാഹികൾ, യുവജന സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പോലീസ് - എക്സൈസ് എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. വിവിധ കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി. ബഹുജന പങ്കാളിത്തത്തോടെ ബോധവൽക്കരണം ശക്തിപ്പെടുത്താനും എത്രയും വേഗത്തിൽ വാർഡ്‌ തല ജാഗ്രത സമിതികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ കെ.വി.ബേബി, കൂരാച്ചുണ്ട് പോലീസ് ഇൻസ്‌പെക്ടർ കെ.പി.സുനിൽകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്‌, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബാബു, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി - വ്യാപാരി - യുവജന സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി