പേരാമ്പ്രയിൽ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി




പേരാമ്പ്ര: പേരാമ്പ്രയിൽ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസർഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തർജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതൽ കാണാതയത്.

പേരാമ്പ്ര പോലീസ് സ്‌റ്റേഷനിൽ കേസ് രജിസറ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽകഴിഞ്ഞ ദിവസം പോലീസ് കോട്ടയത്ത് എത്തിയിരുന്നു.

എന്നാൽ അവിടെ നിന്നും കാണാതായെന്നാണ് ലഭിക്കുന്ന വിവരം.

കാണാതായ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കേണ്ടതാണ്. 

എസ്.എച്ച്.ഒ പേരാമ്പ്ര പോലീസ് -9497987190

എസ്.ഐ പേരാമ്പ്ര പോലീസ് സ്റ്റേഷൻ 9497980790.

പേരാമ്പ്ര പോലീസ് സ്‌റ്റേഷൻ: 0496 2610242.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി