ഡാം ബഫർ സോൺ; ചക്കിട്ടപാറയിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു




✒️ ജോബി മാത്യു 

ചക്കിട്ടപാറ: ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചത് മലയോര കർഷകരെ കുടിയിറക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ് പറഞ്ഞു. സർക്കാർ ബഫർ സോൺ ഉത്തരവ് ഇറക്കിയതിൽ പ്രതിഷേധിച്ച് പെരുവണ്ണാമുഴി ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിനു മുൻപിൽ ഉത്തരവി ന്റെ കോപ്പി കത്തിച്ച് പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി രാജീ വ് തോമസ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി സി.ജെ.ടെന്നിസൺ ചാത്തംകണ്ടം മുഖ്യ പ്രഭാഷണം നടത്തി. ടോമി വള്ളിക്കാട്ടിൽ, ബാലകൃഷ്ണൻ എടത്തിൽ, ടി.പി.ചന്ദ്രൻ, എം.ജെ.വർക്കി മേടപ്പള്ളിൽ, ജോണി പ്ലാക്കാട്ട്, ഒ.ഹരിദാസൻ, ഒ.സി.ജോർജ്, ഹമീദ് ആയിലാ ണ്ടി, ജയിംസ് കുരാപ്പള്ളി, ഷീന പ്രകാശ്, ജയ്സൺൺ മേനാക്കുഴിയിൽ, ജോസ് ചെറുക്കാവിൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി