പിന്നോട്ടില്ല; നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ച് കൊല്ലുമെന്നുറപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്
ചക്കിട്ടപ്പാറ : നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി എടുത്തു മാറ്റാനുള്ള വനം വകുപ്പ് ശുപാർശക്കെതിരെ ഈ മാസം 24ന് റേഞ്ച് ഓഫീസ് ഉപരോധിക്കും. ഗ്രാമസഭകൾ വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യും. 21 അംഗ ഷൂട്ടേഴ്‌സ് പാനലിന്റെ യോഗവും ചേർന്നിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന ഏത് തീരുമാനവും നടപ്പാക്കുമെന്ന് ഷൂട്ടേഴ്‌സ് ഉറപ്പു നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പ്രതികരിച്ചു.
നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ശുപാർശ ചെയ്‌തിരുന്നു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ ശുപാർശ ചെയ്ത്‌തിരുന്നു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയെന്നും വനം വകുപ്പിൻ്റെ റിപ്പോർട്ടിലുണ്ട്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ വനം വകുപ്പ് ചർച്ച നടത്തണമെന്നും നിർദ്ദേശമുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണനാണ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയത്. ഇതിനെതിരെയണ് പഞ്ചായത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Comments
Post a Comment