കൂരാച്ചുണ്ട്-കല്ലാനോട് റൂട്ടിലെ ബസ് യാത്രയ്ക്കിടയിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവിനെ കൂരാച്ചുണ്ട് പോലീസ് പിടികൂടി




കൂരാച്ചുണ്ട് : പ്ലസ്ടു വിദ്യാർഥിനിയെ ബസിൽ ശല്യപ്പെടുത്തി ദേഹോപദ്രവം എൽപിച്ച കേസിൽ ഒളിവി ലായിരുന്ന പ്രതിയെ പിടികൂടി. ചെലവൂർ മാങ്ങാണ്ടിയിൽ മിഥുൻ ദേവിനെയാണ് (30) കോഴിക്കോട്ടു നിന്നു കൂരാച്ചുണ്ട് എസ്ഐ എസ്. ആർ.സൂരജ്, എസിപിഒമാരായ സുധീഷ്, പ്രജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്.

കൂരാച്ചുണ്ട്- കല്ലാനോട് റൂട്ടിലെ ബസ് യാത്രയ്ക്കിടയിലാണ് യുവാവ് വിദ്യാർഥിനിയെ ഉപദ്രവിച്ചത്. നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ മറ്റൊരു പോക്സോ കേസിലും വേറെ 2 കേസുകളിലും ഇയാൾ പ്രതിയാണ്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി