ഡാം ബഫർ സോൺ കൂരാച്ചുണ്ടിൽ അടിയന്തര ഭരണ സമിതി യോഗം ചേർന്നു
ഡാം റിസർവോയർ ബഫർസോൺ: പ്രതിഷേധം ശക്തം
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: 2024 ഡിസംബർ അവസാനത്തോടെ ജല സേചന വകുപ്പ് ഡാം റിസർ വോയർ ബഫർസോൺ സം ബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിനെതിരേ പ്രതിഷേധം ശക്തം. പുതിയ ഉത്തര വുപ്രകാരം പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ജല സംഭരണപ്രദേശത്തുനിന്നും 120 മീറ്റർ വരെയുള്ള ദൂര ത്തിൽ വീട് നിർമാണം ഉൾപ്പ ടെയുള്ള കാര്യങ്ങൾക്ക് ഇനി നിയന്ത്രണ വിധേയമായരീതി യിലേ അനുമതി ലഭിക്കുക യുള്ളൂ.
ബഫർസോൺ വിഷയ ത്തിൽ സർക്കാർ നിലപാട് പിൻവലിക്കണമെന്ന് കൂരാച്ചു ണ്ട് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി അടിയന്തരമായി വി ളിച്ചുചേർത്ത യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായ ത്തിന്റെ 2, 3, 4, 5, 6, 7 എന്നീ വാർഡുകളിലെ ഭൂരിപക്ഷ പ്ര ദേശവും ഇറിഗേഷൻ വകു പ്പിന്റെ റിസർവോയറിനോ ട് ചേർന്ന് കിടക്കുന്ന ഭാഗമാ ണ്. വനമേഖലയുമായി ബന്ധ പ്പെട്ട ബഫർസോൺ വിഷയം ഒരു വിധത്തിൽ മാറിവരുമ്പോ ഴാണ് പുതിയ ബഫർസോൺ ഭീഷണിയായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നടപടികൾ പൂർണമായും അവസാനിപ്പി ക്കണമെന്നും ഉത്തരവ് പിൻ വലിക്കണമെന്നും സർക്കാരി നോട് ആവശ്യപ്പെടാനും ഭര ണസമിതിയോഗം തീരുമാ നിച്ചു. പഞ്ചായത്ത് പ്രസി ഡന്റ് ഒ.കെ. അമ്മദ്, സെക്ര ട്ടറി ഇ. ഷാനവാസ്, സ്റ്റാൻ ഡിങ് കമ്മിറ്റി അധ്യക്ഷരായ സിമിലി ബിജു, ഡാർളി പുല്ലം കുന്നേൽ എന്നിവർ സംസാ രിച്ചു.

Comments
Post a Comment