കോഴിക്കോട് ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി .





കോഴിക്കോട്:
ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി.

'ശശിയെ കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്തിന് 300 മീറ്റര്‍ അകലെ നിന്ന്, മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരിൽ താമസിക്കുന്ന കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു.

വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാൽ ഓവുചാലിൽ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു.

ആദ്യം നാട്ടുകാരും പിന്നീട് ബീച്ചിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റും ഓടയിൽ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചിൽ നടത്തിയിട്ടും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി