കോഴിക്കോട് അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായി തിരച്ചിൽ തുടരുന്നു



കോഴിക്കോട്:  കോവൂർ  റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായി. കോവൂർ സ്വദേശി ശശിയെയാണ് കാണാതായത്. ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തുന്നു. രാത്രി ആയിരുന്നു സംഭവം നടന്നത്. കോഴിക്കോട്  വൈകിട്ട് അതിശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് 56കാരനെ അഴുക്കുചാലിൽ വീണ് കാണാതായത്. എംഎൽഎ റോഡിലെ ഒരു ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാൾ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

 ഇവരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. ശശിക്കായുള്ള തിരച്ചിൽ മൂന്ന് മണിക്കൂർ പിന്നിട്ടു. ഒരു കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്‌സ്‌ അംഗങ്ങൾ പരിശോധന നടത്തുകയാണ്. ശക്തമായ ഒഴുക്കാണ് ഓടയിൽ അനുഭവപ്പെട്ടിരുന്നത്.


ശക്തമായ മഴയിൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നു. കൂടാതെ ഓടക്ക് മൂടി ഉണ്ടായിരുന്നില്ല. നേരിയ മഴ പ്രദേശത്ത് നിലവിൽ അനുഭപ്പെടുന്നുണ്ട്. ഓടയുടെ കൈവരികളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഓടയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി