കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി; തെരച്ചിൽ തുടർന്ന് പൊലീസും നാട്ടുകാരും





കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. 58 വയസുള്ള കോവൂർ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. ഇവിടെ കനത്ത മഴയാണ് പെയ്‌തത്. ഓടയുടെ സമീപം നിൽക്കുകയായിരുന്ന ശശി കാൽവഴുതി ഓടയിലേക്ക് വീഴുകയായിരുന്നുഎന്നാണ് പ്രാഥമികമായി അനുമാനിക്കുന്നത്. 2 കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂർ ഭാഗത്ത് ഒരു മണിക്കൂർ നേരം അതിശക്തമായി മഴ പെയ്തിരുന്നു, ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാർ പറയുന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ തുടരുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി