കെഎസ്ആർടിസി വയലട സർവീസ് മുടക്കത്തിൽ പ്രതിഷേധം ശക്തം
തലയാട്: ബാലുശ്ശേരി വയലട റൂട്ടിലെ കെഎസ്ആർടിസി സർവീസ് മുടക്കത്തിൽ പ്രതിഷേധം ശക്തമായി. യാത്രാ പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് ബിജെപി നടത്തിയ ധർണ ഉത്തരമേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ യാത്രാ പ്രശ്‌നത്തി നു പരിഹാരം കാണാതെ ഭരണകക്ഷിയും എംഎൽഎയും കബ ളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാധാകൃഷ്ണൻ കിനാലൂർ അധ്യക്ഷത വഹിച്ചു. എൻ.പി.രാ മദാസ്, ഷൈനി ജോഷി, പ്രജിഷ് കിനാലൂർ, പ്രമോദ് ശിവപുരം, കെ.എം.പ്രതാപൻ, പി.വി.ഷിനോ ദ്, കെ.ടി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment