പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ കനാലിൽ കാർ മറിഞ്ഞു അപകടം; ചക്കിട്ടപാറ; ചെമ്പ്ര സ്വദേശികളായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.




പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ പ്രധാന കനാലിൽ കാർ വീണ് അപകടം. രാവിലെ  ആയിരുന്നു സംഭവം. കൂത്താളി പഞ്ചായത്തിലെ ഏഴാം വാർഡ് വളയം കണ്ടം തണ്ടോറപ്പാറ അക്ഡേറ്റ്ന് സമീപം പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ പ്രധാന കനാലിലേയ്ക്കാണ് വാഗണർ കാർ വീണത്.

സംഭവത്തിൽ നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിൽ  ചെമ്പ്ര കുഞ്ഞിപ്പറമ്പിൽ രജീഷ് (40), അമിത (36) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

ഏകദേശം മൂന്നു മീറ്ററോളം വെള്ളമുള്ള കിനാലിൽ ആണ് കാർ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെതന്നെ കനാലിൽ ഇറങ്ങി കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.
കനലിന് ഈ ഭാഗത്തു സംരക്ഷണ വേലി ഇല്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി