ചക്കിട്ടപാറയിൽ ജലസേചന വകുപ്പിൻ്റെ ഭൂമി കയ്യേറി റോഡ് വെട്ടിയെന്നു പരാതി
✒️ജോബി മാത്യു
ചക്കിട്ടപാറ : 10 വാർഡിലെ അണ്ണക്കുട്ടൻചാൽ തുരുത്തിക്കാട് മേഖലയിൽ ജലസേചന വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യകതി റോഡ് വെട്ടിയെന്നു പരാതി. പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ഭൂമി തുരുത്തിക്കാട് മേഖലയിൽ 100 മീറ്ററോളം ദൂരത്തിൽ കയ്യേറി ജലസേചന വകുപ്പിന്റെ അനുമതിയില്ലാതെയാണ് പുതിയ റോഡ് വെട്ടിയത്
റിസർവോയറിന്റെ സമീപത്തുള്ള ഈ പ്രദേശത്ത് നിലവിൽ താമസക്കാരില്ല.
കഴിഞ്ഞ 20,21 തിയതികളിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റിസർവോയർ തീരത്ത് മണ്ണ് ഇളക്കിമറിച്ചത്. പരാതിയെ തുടർന്ന് പണി നിർത്തിവയ്ക്കുകയായിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജി. അനിൽ, പെരുവണ്ണാമൂഴി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവി എൻജിനിയർ കെ.ബിജു, പെരു വണ്ണാമുഴി ഡാം സെക്ഷൻ അസിസ്‌റ്റൻ്റ് എൻജിനീയർ യൂ.കെ.നിജീഷ് എന്നിവർ സ്‌ഥലം
സന്ദർശിച്ചു. ഭൂമി കയ്യേറ്റം സംബന്ധിച്ച് പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. റിസർവോയറിൻ്റെ അതീവസുരക്ഷാ മേഖല കയ്യേറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.

Comments
Post a Comment