പെരുവണ്ണാമൂഴിയിൽ ജലജീവൻ പൈപ്പിടാൻ പാറ പൊട്ടിക്കൽ കടയുടെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചെന്ന് പരാതി




 പാറ പൊട്ടിക്കുന്നതു പുതിയ പൊലീസ് സ്‌റ്റേഷനു സമീപം

പെരുവണ്ണാമുഴി : കുറ്റ്യാടി ജല സേചന പദ്ധതിയുടെ പെരുവ ണ്ണാമുഴി ഡാം റിസർവോയറിൽ നിന്നു വെള്ളം ശേഖരിച്ച് ജില്ലയു ടെ വിവിധ ഭാഗങ്ങളിൽ എത്തി ക്കുന്ന ജലജീവൻ പദ്ധതി പ്രവ ത്തിയിൽ കടയ്ക്ക്. കേടുപാട് സം ഭവിച്ചതായി പരാതി. പെരുവണ്ണാ മുഴി ടൗണിന്റെ പാതയോരത്ത് പൈപ്പിടാൻ പാറ പൊട്ടിച്ചപ്പോഴാ ണ് കെട്ടിടത്തിന് കേടുപാട് സംഭവിച്ചത്.

ജലസേചന വകുപ്പ് ഭൂമിയിൽ കലക്ടറുടെ അനുമതിയോടെ ടി ന്നേശഷിക്കാരൻ പിള്ളപ്പെരുവ ണ്ണ സ്വദേശി എടത്തിക്കുന്നേൽ രാമകൃഷ്ണൻ നിർമിച്ച കടയുടെ ഭിത്തിക്കാണ് വിള്ളൽ സംഭവിച്ച ത്. പാറ നിയന്ത്രണമില്ലാതെ പൊട്ടിച്ചതാണു കെട്ടിടത്തിനു കേടുപാട് സംഭവിക്കാൻ കാരണ മായത്. പാറ കെമിക്കൽ ഉപയോ ഗിച്ച് പൊട്ടിച്ചാൽ കെട്ടിടത്തിന് ആഘാതം കുറയും.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്‌ത പെരുവണ്ണാമൂഴി പൊലി സ് റ്റേഷനു സമീപത്താണ് ഇപ്പോൾ പാറ പൊട്ടിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

വിള്ളൽ സംഭ‌വിച്ചതിനാൽ കെട്ടിടത്തിൽ അപായ സാധ്യത കൂടുതലാണ്. കെട്ടിടം പുനർനിർ മിക്കണമെന്നും, ഭൂമിക്ക് കൂടുതൽ: ആഘാതം ഏൽക്കാത്ത വിധത്തിൽ കെമിക്കൽ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന പ്രവൃത്തി നട
ത്തണമെന്നുമാണു ആവശ്യം ഉയരുന്നത്.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി