പേരാമ്പ്ര റോഡ് പണിക്കിടെ കംപ്രസർ വാഹനാപകടത്തിൽ തൊഴിലാളി മരിച്ചു
പേരാമ്പ്ര: റോഡ് പണിക്കിടെ കംപ്രസർ വാഹനാപകടത്തിൽ തൊഴിലാളി മരിച്ചു. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് വെച്ച് ഇന്ന് അപകടമുണ്ടായത്. ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരണപ്പെട്ടത്.
റോഡ് പണിക്കിടെ കംപ്രസർ വാഹനം നീങ്ങി സന്തോഷ് വാഹനത്തിനിടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ മേപ്പയ്യൂർ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കേളെജിലേക്ക് മാറ്റി. ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ രജനി.
മക്കൾ സഞ്ജീവ്, പരേതയായ ദീപ്തി.

Comments
Post a Comment