ചക്കിട്ടപാറ;വേനൽമഴ: കാറ്റിൽ വാഴക്കൃഷി നശിച്ചു.
ചക്കിട്ടപാറ: പഞ്ചായത്തിൽ 4-ാം വാർഡിലെ പൂഴിത്തോട് ആലമ്പാറ മേഖലയിൽ വേനൽമഴയിലെ ശക്തമായ കാറ്റിൽ വ്യാപകമായി വാഴകൃഷി നശിച്ചു. 14,000 നേന്ത്രവാഴകളാണു കാറ്റിൽ നിലം പൊത്തിയത്.
കടുവത്താഴത്ത് കെ.ജെ.ഷി ജോമോൻ, ചുരളിയിൽ അനൂപ് കുര്യൻ എന്നിവരുടെ 12,000 വാഴകൾ നശിച്ചു. മലാപ്പറമ്പ് സജീർ ഖാന്റെ 2000 വാഴകളും നശിച്ചു. ചക്കിട്ടപാറ കൃഷി ഓഫിസർ രശ്‌മ സജിത്ത്, കൃഷി അസിസ്റ്റ ന്റ്റ് ഓഫിസർ കെ.ഗിരീഷ് കുമാർ എന്നിവർ സ്‌ഥലം സന്ദർശിച്ചു.


Comments
Post a Comment