കൂരാച്ചുണ്ടിൽ പാർക്കിങ്ങിന് സ്ഥലമില്ല
✒️നിസാം കക്കയം
കൂരാച്ചുണ്ട്: പാർക്കിങ് സൗകര്യമില്ലാതെ കൂരാച്ചുണ്ട് അങ്ങാടി കുരുക്കിലാകുന്നു. അങ്ങാടിയുടെ പ്രധാന ഭാഗങ്ങളിലൊന്നും പാർക്കിങ് സൗകര്യമില്ല.
ഏതെങ്കിലും കടയിൽ കയറാൻ റോഡിൽ നിർത്തണം. ഇത് ഗതാഗതക്കുരുക്കിനും കാരണ mമാകും. പാർക്കിങ്ങിന് സ്ഥലമില്ലാത്തതു കൊണ്ടുമാത്രം കാറിനു പകരം ഇരുചക്രവാഹനത്തിൽ എത്തുന്നവരുടെ എണ്ണവും പെരുകി. സ്വകാര്യവ്യക്തികൾ ചെറിയസ്ഥലങ്ങളിൽ നടത്തുന്ന പേ ആൻഡ് പാർക്കിങ്ങും അങ്ങാടിയിൽ എത്തുന്നവർക്ക് വാഹനം പാർക്കുചെയ്യാൻ മതിയാകുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും പാർക്കുചെയ്തിട്ടും വാഹനബാഹുല്യം അങ്ങാടിയെ വീർപ്പുമുട്ടി ക്കുകയാണ്.
റോഡുകളിലെ നോ പാർക്കിങ് കേന്ദ്രങ്ങളിൽ മറ്റുമാർഗമില്ലാതെ ജനങ്ങൾ വാഹനം പാർക്കു ചെയ്യുകയാണ്. ഇവിടെ വാഹ നമിടുന്നവർക്ക് പോലീസിൻ്റെ പിഴയും ലഭിക്കുന്നുണ്ട്. കുപ്പിക്കഴുത്തു പോലെയുള്ള കുരാച്ചുണ്ട് അങ്ങാടിയിലെ റോഡുകളുണ്ടാ ക്കുന്ന ഗതാഗതക്കുരുക്കിനുപു റമേയാണ് വാഹനപാർക്കിങ്ങി നുള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ചെറിയപെരുന്നാളും വിഷു വും ഈസ്റ്ററും ഉൾപ്പെടെയുള്ള ആഘോഷദിവസങ്ങളും സ്കൂളവധിയും അടുത്തതോടെ ഇനിയുള്ള ദിവസങ്ങളിൽ അങ്ങാടിയും പരിസരപ്രദേശങ്ങളിലും കൂടുതൽ തിരക്കുണ്ടാവും. ജി ല്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തും പാറ, തോണിക്കടവ്, പെരുവണ്ണാമൂഴി, ജനകിക്കാട് ഭാഗങ്ങളിലേക്ക് വെക്കേഷൻ സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. ഇത് മുന്നിൽക്കണ്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ട്രാഫിക് സം വിധാനങ്ങൾ മെച്ചപ്പെടുത്തേ ണ്ടതുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾക്കാവശ്യമായ നിശ്ചിതസ്ഥലം ഒഴിവാക്കി സ്വകാര്യവാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പഞ്ചായത്തിന് പേ ആൻഡ് പാർക്കിങ് സംവിധാനമില്ലാത്തതും സ്ഥലം കണ്ടെത്താൻ സാധിക്കാത്തതും പോരായ്മയാണ്. അങ്ങാടിയിലെ പാർക്കിങ് ഒരു കീറാമുട്ടിയാണെന്ന് പോലീസും സമ്മതിക്കുന്നു.

Comments
Post a Comment