പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ഗ്രാമപഞ്ചായത്ത് വാർഷികവും: സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി
ചക്കിട്ടപാറ: ഏപ്രിൽ 15 മുതൽ 22 വരെ പെരുവണ്ണാമൂഴിയിൽ നടക്കുന്ന ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി നാലാം വാർഷികത്തെയും വിജയത്തിനായി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. ആദ്യ കൂപ്പൺ സി.ഡി.എസ് ചെയർപേഴ്സൺ ശോഭ പട്ടാണി കുന്നേലിന് കൈമാറി.
സ്വാഗതസംഘം ജനറൽ കൺവീനർ ഇ. എം. ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർമാരായ ബിന്ദു സജി, വിനീത മനോജ്, പി. പി. രഘുനാഥ്, എ.ഡി.എസ് മെമ്പർമാരായ ഷീന പുരുഷു, ലില്ലി കുട്ടി, സിന്ധു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment