ചക്കിട്ടപ്പാറ - കൂരാച്ചുണ്ട് - പിറവം മലയോര ബസ് സർവീസ് നിർത്താൻ നീക്കമെന്നു പരാതി
ചക്കിട്ടപാറ/ കൂരാച്ചുണ്ട്: ചക്കിട്ട പാറക്കാരുടെയും കൂരാച്ചുണ്ട് കാരുടെയും നിത്യ ജീവിതത്തിന്റെ ആശ്രയമായി മാറിയ ചക്കിട്ടപ്പാറ കൂരാച്ചുണ്ട് പിറവം ബസ് സർവീസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന അധികാരി വർഗ്ഗമേ വർഗ്ഗമേ കൺതുറക്കുക. മലയോരത്തെ ജനങ്ങൾ ഭൂരിപക്ഷവും കോഴിക്കോട് മെഡിക്കൽ കോളേജ്. ദീർഘദൂര യാത്രകൾ അതോടൊപ്പം ജോലി സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും നിരവധിയായ ആളുകൾക്ക് യാത്ര സൗകര്യത്തിന് തുണയാകുന്ന ഈ സർവീസ് നിർത്തുന്നത് ഈ നാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് രാത്രികാലങ്ങളിൽ കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്കും ചക്കിട്ടപ്പാറയിലും എത്താൻ അത്യാവശ്യമായ ഒരു സർവീസ് ആണ് ഇത്. നിരവധിയായ പ്രതിസന്ധികൾ കിടയിലൂടെ കടന്നുപോകുന്ന മലയോര ജനത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി അധികൃതരെ കൺതുറക്കുക ഈ സർവീസ് അവസാനിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിനെതിരെ ഈ നാട്ടിലെ പൊതുജനങ്ങളുടെ പ്രതിഷേധം ഉയരേണ്ടതാണ് ഈ പൊതു പ്രശ്നത്തിൽ നമുക്കൊരുമിക്കാം ഈ സർവീസ് നിർത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താം. നമുക്ക് വേണം ചക്കിട്ടപാറ കൂരാച്ചുണ്ട് പിറവം ബസ്
Comments
Post a Comment