കക്കയം ഡാം സൈറ്റിൽ വാഹന പാർക്കിങ്ങിന് സൗകര്യമില്ല; ടൂറിസ്‌റ്റുകൾക്ക് ദുരിതം
✒️ ജോബി മാത്യു
കക്കയം : കക്കയം ഡാം സൈറ്റ് മേഖല യിൽ വിനോദ സഞ്ചാരികളുടെ വാഹനപാർക്കിങ്ങിനു മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്താത്തതു ടൂറിസ്റ്റുകൾക്ക് ദുരിതമാകുന്നു. ഹൈഡൽ ടൂറിസം അധികൃതർ ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും കാറുകൾക്ക് 30 രൂപയും ചാർജ് ഈടാക്കുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് സുരക്ഷിതമായി വാഹനം നിർത്തിയിടാൻ സൗകര്യം ഒരുക്കാത്തതാണ് പ്രശ്നം.
ഒഴിവു ദിവസങ്ങളിൽ ടൂറിസ്‌റ്റുകളുടെ നൂറുകണക്കിനു വാഹനങ്ങൾ എത്തുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തിയാൽ നിലവിലെ പാർക്കിങ് സൗകര്യം അപര്യാപ്തമാണ്. ഡാം സൈറ്റിലെ കെഎസ്ഇബിയുടെ ക്യാംപ് ഓഫിസിനു പിൻഭാഗത്താണ് ഇപ്പോൾ വാഹനങ്ങൾ നിർത്തിയിടുന്നത്. ഈ മേഖലയിൽ കൂടുതൽ സ്‌ഥലം പാർക്കിങ്ങിനായി ക്രമീകരിക്കാൻ സൗകര്യമുണ്ട്.
പാർക്കിങ് ഏരിയ വിസ്തൃതമാക്കി നവീകരിക്കാൻ അധിക്യതർ നടപടിയെടുത്താൽ പ്രശ്ന പരിഹാരമാകും. പാർക്കിങ് സ്ഥലത്ത് കുരങ്ങുകളുടെ ശല്യവും സഞ്ചാരികൾക്ക് വിനയാകുകയാണ്.

Comments
Post a Comment