ഒരു ഷർട്ട് രണ്ടുപേർക്ക് ഇഷ്ടമായി, പിന്നെ നടന്നത് പൊരിഞ്ഞതല്ല്; സംഭവം നാദാപുരത്ത്
നാദാപുരം- കല്ലാച്ചി റോഡിൽ സ്വകാര്യ ക്ലിനിക്കിന് മുന്നിലായി തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ഷർട്ടിന്റെ പേരിലുള്ള കൂട്ടത്തല്ല്. ഷർട്ടെടുത്ത യുവാക്കൾ മാത്രമല്ല ഒപ്പമുണ്ടായിരുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നാദാപുരം പൊലീസും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് നടുറോഡിലെ അടിപിടി കൂട്ടങ്ങളെ പിരിച്ചുവിട്ടത്.
രണ്ടുദിവസം മുമ്പ് വാഹനം പാർക്ക് ചെയ്തതും ആഢംബര വാഹനത്തിന്റെ ഡോർ പെട്ടെന്ന് തുറന്നതുമായും ബന്ധപ്പെട്ടും ഇതേ സംഘം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്‌ചയുണ്ടായ സംഘർഷം. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Comments
Post a Comment