അസൗകര്യങ്ങളിൽ നിന്ന് ശാപമോക്ഷം ലഭിക്കുമോ?; കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പൻസറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യവുമായി സിപിഐ





കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഹോമിയോ ഡിസ്പൻസറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിൽ ഹോമിയോ ഡിസ്പൻസറി പ്രവർത്തിക്കുന്നത് വൃദ്ധമന്ദിരത്തിന് വേണ്ടി പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിലാണ്. ഈ കെട്ടിടം വളരെ ശോച്യാവസ്ഥയിലാണെന്നും അതിനാൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ
കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂരയാണ് ആശുപത്രിയുടേത്. അലോപ്പതി, ആയൂർവേദം എന്ന പോലെ ഹോമിയോചികിത്സക്ക് നാട്ടിൽ സ്വീകാര്യത വർധിക്കുന്നുണ്ട്. അതിനാൽ കൂരാച്ചുണ്ട് ഹോമിയോ ആശുപത്രി പുതുക്കിപ്പണിത് രോഗികൾക്കും ജീവനക്കാർക്കും ഇവിടെ കൂടുതൽ സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം.

ടി.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ,കെ എം പിറ്റർ വിനു മ്ലാക്കുഴിയിൽ, തോമസ്, പി.ടിഗോപിനാഥൻ, പ്രവീൺ ശങ്കര വേലിൽ, കുട്ട്യാലികുനിയിൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി