കൂരാച്ചുണ്ട് കോൺഗ്രസ് വാർഡ്‌ കമ്മിറ്റി രാജിവെച്ചു




✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  പഞ്ചായത്ത് പ്രസി ഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് ജില്ലാ കോൺഗ്രസ്‌കമ്മിറ്റി സ്വീകരിച്ച തീരുമാനത്തിൽ പ്ര തിഷേധിച്ച് പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ മുഴുവൻ രാജിവെച്ച തായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

സാധാരണപ്രവർത്തകരായി തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുന്നണി ധാരണപ്രകാരം പ്ര സിഡൻ്റ് സ്ഥാനത്തുനിന്ന് രാജി
വെക്കാതിരുന്ന കോൺഗ്രസ് അംഗം പോളി കാരക്കടയെ പാർട്ടിയിൽനിന്ന് ഡി.സി.സി. സസ്പെൻഡ് ചെയ്തിരുന്നു. മു സ്‌ലിംലീഗ് ഇടതുപക്ഷ പിന്തു ണയോടെ കൊണ്ടുവന്ന അവി ശ്വാസപ്രമേയത്തിന് കോൺഗ്ര സ് അംഗങ്ങൾ പിന്തുണയ്ക്കണമെ ന്നാവശ്യപ്പെട്ട് ഡി.സി.സി. വിപ്പ് നൽകിയിരുന്നു.

തുടർന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രസിഡ ന്റ് സ്ഥാനാർഥിയായി പോളി മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗിലെ ഒ.കെ. അമ്മദിനോട് പരാജയപ്പെട്ടിരുന്നു.

വാർഡ് പ്രസിഡന്റ് ജോജി ഇമ്മാനുവൽ പൊട്ടയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ എൻ.വി. റോയ്, സണ്ണി മാക്കു ഴി, കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ്റ് ജോർജ് പൊട്ടുകുളത്തിൽ, കല്ലാ നോട് സർവീസ് സഹകരണബാ ങ്ക് ഡയറക്ടർ ജോർജ് വള്ളിക്കാ ട്ടിൽ എന്നിവരുൾപ്പടെ 13 അം ഗങ്ങളാണ് ഭാരവാഹിത്വം രാജി വെച്ചത്. ബാങ്ക് ഡയറക്ടർ, സൊ സൈറ്റി പ്രസിഡൻ്റ് സ്ഥാനങ്ങൾ രാജിവെച്ചിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി