ചക്കിട്ടപാറയിൽ എം പാനൽ ഷൂട്ടർമാരുടെ യോഗം ചേർന്നു
ചക്കിട്ടപാറ : ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങു ന്ന മൃഗങ്ങളെ വെടിവയ്ക്കാൻ പഞ്ചായത്ത് നിയോഗിച്ച എം പാ നൽ ഷൂട്ടർമാരുടെ യോഗം ചേർ ന്നു. പഞ്ചായത്ത് രേഖാമൂലം വെടിവയ്ക്കാൻ ഉത്തരവ് നൽകി യാൽ നടപ്പാക്കുമെന്നു ഷൂട്ടർമാർ
വനം വകുപ്പ് ഉദ്യോഗസ്ഥർ എം പാനൽ ഷൂട്ടർമാരുടെ പട്ടിക കലക്ടർക്ക് നൽകുകയും നിയമ വിരുദ്ധമായ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കരുതെന്നു അനൗദ്യോഗികമായി ഷൂട്ടർമാർക്കു വിവരം നൽകിയിരുന്നതായും പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പരിധിയിലെ 5 ഷൂട്ടർമാർ പങ്കെടു ത്തു. മറ്റു പഞ്ചായത്തുകളിലെ 16 പേർ യോഗത്തിൽ എത്തിയില്ല. പഞ്ചായത്ത് പ്രസിഡന്റ് കെ.സു നിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
✒️ ജോബി മാത്യു

Comments
Post a Comment