പെരുവണ്ണാമുഴിയിൽ മ്ലാവിനു ചികിത്സ നൽകി കാട്ടിൽ വിട്ടു




✒️ ജോബി മാത്യു 

പെരുവണ്ണാമുഴി: പെരുവണ്ണാമുഴി വനാതിർത്തിയിൽ അവശ നിലയിൽ കണ്ട മ്ലാ വിനെ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി കാട്ടിൽ വിട്ടു. വനംവകുപ്പ് ഓഫിസിനു സമീപം കഴിഞ്ഞ ദിവസം ഉച്ചക്ക്  വാച്ചർമാരാണ് മ്ലാവിനെ കണ്ടത്. കോഴിക്കോട് വനം ഡിവിഷനിലെ വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സത്യൻ മ്ലാവിനെ പരിശോധിച്ചു.

മരുന്നും വെള്ളവും നൽകി ഒരു മണിക്കുറോളം നിരീക്ഷണത്തിൽ വച്ചു. ശേഷം വനത്തിൽ ജലലഭ്യതയുള്ള സ്ഥലത്ത് വിടുകയായിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി