വന്യമൃഗങ്ങളെ പിടികൂടാൻ ചക്കിട്ടപാറയിൽ കർഷകർ അപേക്ഷ നൽകിത്തുടങ്ങി
✒️ജോബി മാത്യു
ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന മു ഴുവൻ വന്യമൃഗങ്ങളെയും വെടി വയ്ക്കുമെന്നു പഞ്ചായത്ത് ഭര ണസമിതിയുടെ തീരുമാനം വന്ന തോടെ കൃഷിയിടത്തിലെ കാട്ടു മൃഗങ്ങളെ പിടികൂടാൻ കർഷകർ അപേക്ഷ നൽകിത്തുടങ്ങി. കൃ ഷിഭൂമിയിൽ കുരങ്ങ്, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗങ്ങളുടെ നിര ന്തര ശല്യമുള്ള കർഷകരാണ് പഞ്ചായത്ത് പ്രസിഡന്റിനു ഫ്രണ്ട് ഓഫിസ് വഴി അപേക്ഷ നൽകി രസീതു കൈപ്പറ്റിയത്.
പെരുവണ്ണാമുഴിയിലെ മുതുകാ ട് റോഡരികിലെ കൃഷിയിട ത്തിൽ കുരങ്ങുകൾ നിരന്തരം നാ ശം വരുത്തുന്നതായും ജീവനു ഭീ ഷണി ഉണ്ടെന്നും സൂചിപ്പിച്ചാണ് കാഞ്ഞിരത്തിങ്കൽ ജയിംസ് മാ ത്യു പ്രസിഡന്റിന് അപേക്ഷ നൽകിയത്. കുരങ്ങുകളെ വെടി വയ്ക്കാൻ അടിയന്തര നടപടി യെടുക്കണമെന്നാണ് കർഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വന്യമൃഗങ്ങളെ കൊല്ലണമെ ന്ന് ആവശ്യപ്പെട്ട് 9-ാം വാർഡിലെ കൊണ്ടാട്ടുകൊല്ലിയിലെ കർഷ കൻ തോട്ടുപുറത്ത് ടി.എസ്.ജ യിംസ് പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നൽകി. കൃഷിയിടങ്ങ ളിൽ കാട്ടുപന്നി, മുള്ളൻപന്നി, കുറുക്കൻ ഉൾപ്പെടെ വന്യമൃഗ ങ്ങളുടെ പകൽ സമയത്തുൾപ്പെ ടെയുള്ള ശല്യം പരിഹരിക്കണ മെന്നാണ് ആവശ്യം.

Comments
Post a Comment