കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പ്രതിയുടെ കൈവിലങ്ങ് അഴിക്കാൻ പറ്റാതെ കുടുങ്ങി; മുറിച്ചുമാറ്റി അഗ്നിരക്ഷാസേന.



കൊയിലാണ്ടി: പ്രതിയുടെ കൈയ്യിൽ കുടുങ്ങിയ കൈവിലങ്ങ് മുറിച്ചുമാറ്റി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് 12മണിയോട് കൂടിയാണ് സംഭവം.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച കൊയിലാണ്ടി സ്വദേശിയായ രാജേഷ് എന്ന പ്രതിയുടെ കൈവിലങ്ങാണ് അഴിക്കാൻ പറ്റാതെ കുടുങ്ങിപോയത്. തുടർന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി കൈവിലങ്ങ് മുറിച്ചു മാറ്റി. ഫയർ ആന്റ് റെസ്‌ 'റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി.കെ, സിജിത്ത് സി, നവീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി