മീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധ കർഷകന്റെ കൈപ്പത്തി മുറിച്ചു
തലശ്ശേരി : വയലിൽ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കു ത്തേറ്റുണ്ടായ മുറിവിലൂടെ ബാ ക്ടീരിയ ശരീരത്തിൽ പ്രവേശിച്ച തിനെത്തുടർന്ന് യുവകർഷക ൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാട പ്പീടിക ഗുംട്ടി രാജീവ് ഭവനു സമീ പം പൈക്കാട്ടുകുനിയിൽ ടി.രജീ ഷിന്റെ (38) വലതുകൈപ്പത്തിയാ ണ് കോഴിക്കോട്ടെ ആശുപത്രി യിൽ മുറിച്ചുമാറ്റിയത്. ചെളി, ചാ ണകം എന്നിവയിൽ കാണുന്ന ക്ലോസ്ട്രിഡിയ എന്ന ബാക്ടീരി യയാണു വില്ലനായത്.
ഫെബ്രുവരി 9ന് വീടിനടുത്ത വയൽ പച്ചക്കറിക്കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് കടുമീനിൻ്റെ മുള്ള് വലതുകൈവിരലിൽ തറച്ചത്. പിറ്റേന്നു പ്രാഥമികാരോ : ഗ്യകേന്ദ്രത്തിൽനിന്നു കുത്തിവ യ്തെടുത്തു. വേദന കൂടിയതി നെത്തുടർന്ന് അടുത്തദിവസം മാ ഹി ഗവ.ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കയ്യിൽ കുമിളകൾ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റു കയായിരുന്നു.
പൈക്കാട്ടുകുനിയിൽ വീട്ടിൽ സുകുമാരന്റെയും രാജിയുടെയും
മകനാണ് രജീഷ്. പശുവളർത്ത
ലാണ് പ്രധാന ഉപജീവനമാർഗം.
കൈപ്പത്തി നഷ്ടമായതോടെ
കുടുംബം പ്രതിസന്ധിയിലായി.
മുറിവിൽ ചേറും ചെളിയും പറ്റരുത്
മത്സ്യത്തിന്റെ കുത്തേറ്റതല്ല പ്രശ്നമായത്. കുത്തേറ്റ മുറിവി ലൂടെ ക്ലോസ്ട്രിഡിയ എന്ന ബാ ക്ടീരിയ ശരീരത്തിൽ പ്രവേശി ക്കുന്നതു ഗുരുതരാവസ്ഥയുണ്ടാ കും. ഈ ബാക്ടീരിയ ശരീര ത്തിൽ പ്രവേശിച്ചാലുടൻ പ്രവർ ത്തിച്ചുതുടങ്ങും.
നെഞ്ചിന്റെ ഭാഗത്തേക്കു ബാധി ച്ചാൽ മരണം സംഭവിക്കും. ബാ ക്ടീരിയ ബാധിച്ച ഭാഗം മുറിച്ചു മാറ്റുകയാണു ജീവൻ രക്ഷിക്കാ നുള്ള വഴി. ദേഹത്ത് മുറിവുള്ള വർ ചെളിയും അഴുക്കും പറ്റാതെ ശ്രദ്ധിക്കണം.

Comments
Post a Comment