കുറ്റ്യാടി പുഴയിൽനിന്ന് സ്രാവിനെ പിടികൂടി





കുറ്റ്യാടി: കടലിൽ മാത്രം വസിക്കുന്ന സ്രാവിനെ പുഴയിൽനിന്ന് പിടികൂടി. കുറ്റ്യാടി പുഴയിൽ വേളം-ചങ്ങരോത്ത് പഞ്ചായത്തുകൾക്കിടയിൽ പെടുന്ന തെക്കാൾ കടവിൽനിന്നാണ് അഞ്ച് കിലോ തൂക്കമുള്ള സ്രാവ് വലയിൽ കുടുങ്ങിയത്. ഊരത്തെ ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവർ തിങ്കളാഴ്ച പുലർച്ച മൂന്നരക്ക് വലയിട്ടതാണ്. വെളുപ്പിനാണ് സ്രാവ് കുടങ്ങിയതായി കണ്ടത്. രക്ഷപ്പൊടാനുള്ള വെപ്രാളത്തിൽ വലയുടെ കുറെ ഭാഗം മീൻ നശിപ്പിച്ചു. . ഏതാനും വർഷം മുമ്പ് കുറ്റ്യാടി പുഴയിൽ തോട്ടത്താങ്കണ്ടി കടവിൽ തിരണ്ടിയെ കിട്ടിയിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി