കൂരാച്ചുണ്ട് ടൗണിൽ ഈവനിംഗ് പാർക്ക്
കൂരാച്ചുണ്ട് ചന്തത്തോടിനു സമീപം കൊടുമയിൽ ടെക്സ്റ്റയിൽസിനു പിൻ ഭാഗത്ത് തോടിന്റെ സൈഡ് ചേർന്ന് പതിനഞ്ചോളം സെന്റ് ഭൂമി പഞ്ചായത്തിന്റേതായുണ്ട്.
ഇവിടെ തോട് കെട്ടിയുയർത്തി മണ്ണിട്ട് ലെവൽ ചെയ്ത് കൈവരി നിർമ്മിച്ചാൽ മനോഹരമായ ഒരു ഫാമിലി പാർക്കിനുള്ള സ്ഥലമായി. ഇന്റർ ലോക്ക് ചെയ്ത് പൂച്ചെറ്റികളും വിളക്ക് കാലുകളും കൊടുത് ഇരിപ്പിടങ്ങളും ബീച്ച് അംബ്രല്ലയും വന്നാൽ സരോവരം പാർക്കിന്റെ മിനിയേച്ചർ സൃഷ്ടിച്ചെടുക്കാൻ കഴിയും.
ഇതിനു വേണ്ടി നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അഞ്ച് ലക്ഷം രൂപ വകയിരുതിക്കഴിഞ്ഞു.. ജനപങ്കാളിത്തത്തോടു കൂടെ നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ പ്രൊജക്റ്റിലേക്ക് സ്പോൺസർമ്മാരെ തേടുന്നുണ്ട്.. ഇൻവെസ്റ്റ് ചെയ്യുനവർക്ക് അവരുടെ ബ്രാൻഡുകൾ മാർക്കറ്റ് ചെയ്യുവാനുള്ള അവസരമൊരുക്കും.
OK Ammad
President
Koorachundu Gramapanchayath

Comments
Post a Comment