വീണ്ടെടുക്കാം നല്ല കേരളം. ... ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തിന്റെ ക്യാംപെയ്ൻ
കൂരാച്ചുണ്ട്/ചക്കിട്ടപാറ : സമൂഹത്തിന്റെ സർവ തലങ്ങ ളിലുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരു ത്തി ലഹരിക്കെതിരെ ശക്തമായ പ്രതിരോ ധം തീർക്കാൻ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്.
20 ലക്ഷം പേരെ അണിനിരത്തി ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുക്കുന്ന 2 മില്യൺ പ്ലഡ്‌ജും മറ്റ് ബോധവൽക്കരണ പരിപാടികളും ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ ക്യാംപെയ്ൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി യോ ഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി അധ്യ ക്ഷത വഹിച്ചു.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരെ പങ്കെടുപ്പിച്ച് ഏപ്രിൽ ആദ്യവാരം യോഗം ചേരും. തുടർന്ന് ജില്ലാ തലത്തി: ലെ ഉദ്യോഗസ്ഥരുടെ യോഗവും ചേരും. 2 മില്യൺ പ്ലഡ്‌ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാ ഗമായി വാർഡ് തല ത്തിൽ പ്രത്യേക ഗ്രാമ സഭ വിളിക്കും. രാ ഷ്ട്രീയ പാർട്ടി പ്രതിനി ധികളുടെ യോഗം, ബഹുജന സംഘടന യോഗം, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോ ഗം, ബ്ലോക്ക് അടിസ്ഥാ നത്തിൽ പഞ്ചായത്ത് മെംബർമാ രുടെ യോഗം എന്നിവ ഏപ്രിൽ രണ്ടാം വാരത്തോടെ പൂർത്തിയാ ക്കും. മേയ് ആദ്യവാരം ബഹുജന കൺവൻഷൻ നടത്താനും തീരു മാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, വിവിധ സ്‌ഥിരസമിതി അംഗങ്ങളായ നിഷ പുത്തൻപുരയിൽ, വി.പി.ജ മീല, പി.സുരേന്ദ്രൻ, കെ.വി.റീന, എസിപി അബ്ദുൽ വഹാബ്, വടകര ഡിവൈഎസ്‌പി സുരേ ഷ് ബാബു, ഡയറ്റ് പ്രിൻസിപ്പൽ യു.അബ്ദുൽ നാസർ, ശിശുവികസന ഓഫിസർ സബീന തുടങ്ങി യവരും പ്രസംഗിച്ചു.

Comments
Post a Comment