അടിയന്തിരാവസ്ഥ : പി.രാജൻ രക്തസാക്ഷി ദിനാചരണം
കക്കയം :അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട പി. രാജന്റെ രക്തസാക്ഷി ദിനത്തിൽ സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ നേതൃത്വത്തിൽ കക്കയത്ത് രാജൻ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരൻ പതാക ഉയർത്തി. അടിയന്തിരാവസ്ഥയേക്കാൾ ഭീകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, മോഡി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും കോർപ്പറേറ്റ് ഫാസിസത്തെ കെട്ടുകെട്ടിക്കാനും വിശാലമായ സമരനിരകൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. എ.എം.അഖിൽ കുമാർ
അധ്യക്ഷത വഹിച്ചു
വി.എ.ബാലക്യഷ്ണർ,
വേണുഗോപാലൻ കുനിയിൽ, കെ.പി.സുനിൽകുമാർ,ശ്രീജിത് ഒഞ്ചിയം എന്നിവർ സംസാരിച്ചു.
മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് നേതൃത്വത്തിൽ കക്കയത്ത് നടന്ന അനുസ്മരണ ചടങ്ങ് അഖിലേന്ത്യാ സെക്രട്ടറി എം.എസ്.ജയകുമാർ ഉദ്ഘാടനം ചെയ്തു.
അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥയുടെയും വർഗീയ ഫാസിസ്റ്റ് വാഴ്ചയുടെയും സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് വാഴ്ചക്കെതിരെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷ ശക്തികളുടെ അടിയന്തിര കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ, പി.കെ.വേണുഗോപാലൻ, എ.എൻ.സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.


Comments
Post a Comment