കൂരാച്ചുണ്ടിന് പൊതു മൈതാനം




2025 - 2026 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 


✒️ അഡ്വ. V k ഹസീന ബ്ലോക്ക് പഞ്ചായത്ത് മെംബർ 

  കൂരാച്ചുണ്ട്:  പൊതു മൈതാനത്തിനായി കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് ആദ്യഘഡുവായി 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് കൈമാറും. 

   പൊതു മൈതാനത്തിനായി കഴിഞ്ഞ 4 വർഷമായി നിരവധി നിവേദനങ്ങൾ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു.  ആ സമയങ്ങളിലൊക്കെ ബ്ലോക്ക് പഞ്ചായത്തിൻ്റെ രണ്ടരയേക്കർ ഭൂമി പൊതു മൈതാനമാക്കണം എന്നതായിരുന്നു ഗ്രാമ പഞ്ചായത്തിൻ്റെ നിലപാട് . എന്നാൽ കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണസമിതി മൈതാനത്തിനായുള്ള ഭൂമി വാങ്ങുന്നതിൻ്റെ പ്രാഥമിക ആവശ്യങ്ങൾക്ക് 1 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. മൈതാനത്തിനായി കഴിഞ്ഞ 4 വർഷങ്ങളാണ് ഗ്രാമ പഞ്ചായത്ത് കളഞ്ഞത്. 

  നമുക്കൊരു മൈതാനം , അത് നമ്മുടെ ആവശ്യമാണ്. മൈതാനത്തിനായി  ഗ്രാമ പഞ്ചായത്തിലേക്ക് ആദ്യഘഡുവായി  5 ലക്ഷം രൂപ കൈമാറും .

Nb: മൈതാനത്തിനായി ഗ്രാമ പഞ്ചായത്ത് ഫണ്ട്  മാറ്റിവെച്ചാൽ മാത്രമെ ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് നീക്കിവെക്കാൻ കഴിയുള്ളൂ. 

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി