പന്ത്രണ്ട് മാർക്ക് എങ്കിലും കിട്ടാത്ത കുട്ടികൾ ഇത്തവണ എട്ടാം ക്ലാസിൽ നിന്ന് പാസാവില്ല
പന്ത്രണ്ട് മാർക്ക് എങ്കിലും കിട്ടാത്ത കുട്ടികൾ ഇത്തവണ എട്ടാം ക്ലാസിൽ നിന്ന് പാസാവില്ല
മാർക്ക് സ്കോർ ചെയ്യാത്ത കുട്ടികൾക്ക് പിന്തുണ ക്ലാസുകൾ ഒരുക്കി വീണ്ടും പരീക്ഷ നടത്തും
കോഴിക്കോട്: ഇത്തവണ എട്ടാം ക്ലാസിൽ നിന്നും മുഴുവൻ കുട്ടികളെയും നേരിട്ട് പാസാക്കില്ല.12 മാർക്കെങ്കിലും മിനിമം കിട്ടാത്ത കുട്ടികളെ ആദ്യ പരീക്ഷയിൽ മാറ്റിനിർത്തും ശേഷം രക്ഷിതാക്കളുടെ സഹകരണത്തോടെ പഠന പിന്തുണ ക്ലാസ് നടത്തിയ ശേഷം വീണ്ടും പരീക്ഷ നടത്തി മാത്രമേ കുട്ടികളെ വിജയിപ്പിക്കു .ഇന്ന് തിരുവനന്തപുരത്ത് നടന്ന യു ഐ പി അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പരീക്ഷ എഴുതുന്ന വിഷയങ്ങളിൽ ആകെയുള്ള 50 മാർക്കിൽ 40 മാർക്ക് എഴുത്ത് പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിക്കുന്നതാണ്. അതിൽ 12 മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ഏപ്രിൽ 5 ന് തയ്യാറാക്കുകയും അതിന് എസ് ആർ ജി അംഗീകാരം നൽകുകയും ചെയ്യും. ഏപ്രിൽ 6 7 തീയതികളിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കും. തുടർന്ന് പിറകിലായ കുട്ടികൾക്കായി ഏപ്രിൽ 8 മുതൽ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ അധിക പിന്തുണാക്ലാസ്സ് നടത്തുകയും 27, 28 തീയതികളിൽ ഇവർക്കായി വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു നിലവാരം മെച്ചപ്പെട്ടവരെ വിജയിപ്പിക്കുകയും ചെയ്യും. കാലത്ത് 9.30 മുതൽ 12.30 വരെയാണ് പരിശീലനം നൽകുന്നത്.
സംഘടനകൾ ഈ അഭിപ്രായത്തോട് യോജിപ്പ് അറിയിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിർബന്ധിച്ച് ജോലിചെയ്യിക്കാൻ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. SSLC പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനാൽ അധ്യാപകരുടെ സാന്നിധ്യം കുറവായിരിക്കാനുംസാധ്യതയുണ്ട്. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടേയും ബി ആർ സി ട്രയിനർമാരുടേയും സി ആർ സി കോർഡിനേറ്റർമാരുടേയും സേവനം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. അധ്യാപകരെ നിർബന്ധപൂർവ്വം ഇതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കില്ലെന്നും കൂട്ടിച്ചേർത്തു. പാഠപുസ്തക വിതരണം അധ്യാപക നിയമനം അവധിക്കാല പരിശീലനം Mushkil സ്ഥലം മാറ്റം നിയമന അംഗീകാരം തുടങ്ങിയ കാര്യങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്തു.

Comments
Post a Comment