കുന്നമംഗലം - മുക്കം റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം




മുക്കം:
കുന്നമംഗലം - മുക്കം റോഡിൽ വെസ്റ്റ് മണാശേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും തിരുവമ്പാടി വഴി കൂമ്പാറയിലേക്ക് വരികയായിരുന്ന ATC 26 (KL15 A1854) മൂലമറ്റം - കൂമ്പാറ ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് നിയന്ത്രണം വിട്ട് വെസ്റ്റ് മണാശ്ശേരിയിൽ റോഡിൽ മറിഞ്ഞത്.പരിക്കേറ്റ 13 യാത്രക്കാരെയും 2 ജീവനക്കാരെയും നാട്ടുകാരുടെ നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ആരെയും പരിക്ക് ഗുരുതരമല്ലന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി