പേരാമ്പയിലെ ആസിഡ് ആക്രമണം ; പ്രതിയുമായി പോലീസ് കൂരാച്ചുണ്ടിലെ കടകളിലും ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി
കൂരാച്ചുണ്ട്/ കൂട്ടാലിട: കൂട്ടാലിട സ്വദേശി പ്രവിഷയ്ക്കുനേരേയുണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതി മുൻഭർത്താവ് തിരുവോട് കാരടിപറമ്പിൽ
പ്രശാന്തിനെ കസ്റ്റഡിയിൽവാങ്ങി പോലീസ് തെളിവെടുപ്പുനടത്തി.
പ്രതിയുടെ നടുവണ്ണൂർ തിരുവോടുള്ള വീട്ടിലും ആസിഡ് വാങ്ങിയ കൂരാ ച്ചുണ്ടിലെ ഷോപ്പിലും ആസിഡ് നിറയ്ക്കാൻ ക്യാൻ വാങ്ങിയ കട യിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി എന്നിവിടങ്ങളിലെത്തിച്ചാണ് മേപ്പയ്യൂർ ഇൻസ്പെക്ടർ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പുനടത്തിയത്.
ഒരുലിറ്ററിന്റെ കാനിൽ ആസിഡ് വാങ്ങി ഇത് മകൻ സ്‌കൂളിൽ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സ്റ്റീൽകുപ്പിയിൽ നിറച്ചു.
ആസിഡ് ആക്രമണം നടത്താനായിപ്പോകുമ്പോൾ മൂത്തമകനെയും ഒപ്പംകൂട്ടാൻ പ്രശാന്ത് ശ്രമംനടത്തിയെന്നും എന്നാൽ മകൻ തയ്യാറായില്ലെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. തനിക്കൊപ്പം ജീവിക്കാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ പ്രവിഷയുടെ മുഖം വിരൂപമാക്കാൻ ലക്ഷ്യമിട്ടാണ് മുഖത്തേക്ക് ആസിഡൊഴിച്ചതെന്ന് പ്രശാന്ത് പോലീസിനോട് വെളിപ്പെടുത്തി.

Comments
Post a Comment