കൂരാച്ചുണ്ട് ഷട്ടിൽ ബാഡ്മിന്റൻ കോർട്ട്‌



കൂരാച്ചുണ്ട്:  അത്യോടി പൊടിപ്പൂർ ക്ഷേത്രത്തിന്റെ സമീപത്ത്‌ പഞ്ചായത്തിനു സ്വന്തമായുള്ള ഭൂമിയിലാണു ഷട്ടിൽ കോർട്ട്‌ ഒരുങ്ങുന്നത്‌. 20 മീറ്റർ നീളവും 17 മീറ്റർ വീതിയും ലഭിക്കുന്ന ഈ സ്ഥലത്ത്‌ അടുപ്പിച്ച്‌ രണ്ട്‌ കോർട്ടുകൾ സെറ്റ്‌ ചെയ്യാൻ സാധിക്കുമോയെന്നും നോക്കുന്നുണ്ട്‌. ഇതിനായി നടപ്പ്‌ സാമ്പത്തിക വാർഷിക ബജറ്റിൽ ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌.

തൽക്കാലം ചരിഞ്ഞ ഭൂമിയിൽ മണ്ണിട്ട്‌ നിരപ്പാക്കണം.. കോർട്ടൊരുക്കി ജി ഐ ഭീമുകളും പില്ലറുകളും ഉപയോഗിച്ച്‌ മേൽക്കൂരയും തീർത്ത്‌ ഇൻഡോർ സ്വഭാവത്തിലേക്ക്‌ കോർട്ട്‌ മാറ്റേണ്ടതുണ്ട്‌. ഭാവിയിൽ കോർട്ട്‌ സർഫസ്‌ സിന്തറ്റിക്‌ മെറ്റീരിയൽ ഉപയോഗിച്ചോ ഹാർഡ്‌ റബർ മാറ്റ്‌ ഉപയോഗിച്ചോ ഹൈടെക്‌ ആക്കേണ്ടതുണ്ട്‌.

കൗമാരക്കാർക്ക്‌ ആസ്വദിച്ച്‌ കളിച്ച്‌ നല്ല ആരോഗ്യമുള്ളൊരു ശരീരവും അതിൽ ആരോഗ്യമുള്ളൊരു ഹൃദയവും അതിലുപരി നല്ല മനസ്സും പ്രധാനം ചെയ്യുവാൻ ഈ കോർട്ടിനു സാധിച്ചേക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി