കിഫ സമരപഥത്തിന് ചക്കിട്ടപാറയിൽ ഗംഭീര സ്വീകരണം.



ചക്കിട്ടപാറ: വന്യമൃഗ ശല്യത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ- കിഫ നടത്തുന്ന സമരപഥത്തിനു   ചക്കിട്ട പാറയിൽ ഗംഭീര സ്വീകരണം. നൂറുകണക്കിന് കർഷകർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും തുടർന്ന് നടന്ന പൊതു സമ്മേളനവും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. കിഫ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് KD അധ്യക്ഷത വഹിച്ച യോഗത്തിൽ ബോബൻ വെട്ടിക്കൽ ആശംസ അറിയിച്ചു. ജിനേഷ് ജോസ് സ്വാഗതവും പ്രകാശ് മുക്കത്ത് നന്ദിയും അറിയിച്ചു. 


വനത്തിന് വെളിയിൽ കൃഷി യിടത്തിൽ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാൻ തീരുമാനമെടുത്ത ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നിലപാടിന്  കിഫ ഐക്യ ദാർഢ്യം അറിയിച്ചു. ചക്കിട്ടപാറ പഞ്ചായത്തിന്റെ മാതൃക പിന്തുടരാൻ മറ്റു പഞ്ചായത്തുകളും മുന്നോട്ടുവരണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി