ചക്കിട്ടപാറ ; മുതുകാട് വളർത്തു പന്നികൾക്കു വെട്ടേറ്റു; മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ




മുതുകാട് സീതപ്പാറയിൽ പന്നിഫാമിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം


ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ കർഷകൻ പുത്തൻ പുരക്കൽ തോമസ് മാത്യു (ടോമി)വിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പന്നിഫാമിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. മൂന്നു ഗർഭിണികളായ വളർത്തു പന്നികളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.

ഇതിലൊന്നിനെ വണ്ടിയിൽ കെട്ടി വലിക്കാനും ശ്രമിച്ചു. പന്നിക്കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞിട്ടുമുണ്ട്. ഇവയെല്ലാം മൃതാവസ്ഥയിലാണ്. ഇന്ന് കാലത്ത് ആയിരുന്നു സംഭവം.


മുതുകാട് സ്വദേശികളായ മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫാം ജീവനക്കാരെ കൊല്ലുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പറഞ്ഞു. ഇവർ മദ്യ ലഹരിയിലായിരുന്നു വെന്നും തൊഴിലാളികൾ പറഞ്ഞു.



ഉടൻ പെരുവണ്ണാമൂഴി പൊലീസിൽ വിവരമറിയിക്കുകയും പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അതിക്രമത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ചക്കിട്ടപാറ വെറ്റിനറി സർജൻ ഡോ. ജിത്തു ഫാമിലെത്തി പരിശോധന നടത്തി. ഫാമിൽ മുപ്പതിൽപ്പരം പന്നികളുണ്ട്.
അക്രമം നടത്തിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും മേലിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാവാതിരിക്കണമെന്നും ഫാം ഉടമ തോമസ്
ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി