കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്




കൗമാരക്കാരെ കുറിച്ച്‌ അടുത്ത ദിവസങ്ങളിൽ നാം കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണല്ലോ.. നമ്മുടെ കൂരാച്ചുണ്ടിലും മയക്ക്‌ മരുന്ന് വിപണനവും ഉപയോഗവും വർദ്ധിച്ച്‌ വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനകീയ ജാഗ്രതാ സമിതി വാട്സാപ്പ്‌ കൂട്ടായ്മ പ്രതിനിധികളുമായി ഇന്ന് നടത്തിയ മീറ്റിങ്ങിൽ നമ്മുടെ നാട്ടിലും അത്ര ശുഭകരമല്ല കാര്യങ്ങൾ.. ക്രിയാത്മകമായി നമുക്ക്‌ ഇടപെട്ടേ തീരൂ.. നമ്മുടെ കൗമാരങ്ങളെയും യുവതയേയും നേർവ്വഴിക്ക്‌ നയിച്ചേ തീരൂ..

സിന്തറ്റിക്‌ ഡ്രഗ്‌ മാഫിയ വളരെ ശക്തരാണു. അവർക്ക്‌ അനുകൂല ഘടകങ്ങൾ പലവിധമാണു.. അപ്പോൾ എക്സൈസ്‌ & പോലീസ്‌ ടീമിനൊപ്പം നമുക്കും കൂടുതൽ ജാഗരൂകരായേ പറ്റൂ.. പഞ്ചായത്ത്‌ ഭരണസമിതി മുൻ കൈയെടുത്ത്‌ ഒരു ജനകീയ സമിതിയുണ്ടാക്കി അതിൽ നിന്നും എനെർജ്ജെറ്റിക്കായ വാളണ്ടിയർമ്മാരെ കണ്ടെത്തി പരിശീലനം നൽകി വാർഡ്‌ തലത്തിലും മറ്റ്‌ ക്ലസ്റ്റർ തലത്തിലും കുടുംബ യോഗങ്ങൾ സംഘടിപ്പിച്ച്‌ മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കാനാണു ഉദ്ദേശിക്കുന്നത്‌.

അതിനായി ഇനിപ്പറയുന്ന വിഭാഗം ആളുകളുടെ സമ്പൂർണ്ണ സഹകരണം അനിവാര്യമാണു. സർവ്വകക്ഷി നേതാക്കൾ, യുവജന പ്രസ്ഥാന നേതാക്കൾ, സന്നദ്ധപ്രവർത്തകർ, ക്ലബ്‌ ഭാരവാഹികൾ, JCI പോലുള്ള സംഘടനകൾ, കുടുംബശ്രീ യൂണിറ്റ്‌ ലീഡേഴ്സ്‌, കൂരാച്ചുണ്ട്‌ & കല്ലാനോട് വിവിധ സ്കൂൾ PTA എക്സിക്യുട്ടീവ്‌ അംഗങ്ങൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, ഓട്ടോ ടാക്സി യൂണിയൻ ഭാരവാഹികൾ, വിവിധ ട്രേഡ്‌ യൂണിയൻ ഭാരവാഹികൾ, ആശാ വർക്കർമ്മാർ, റസ്ക്യു ടീമംഗങ്ങൾ തുടങ്ങി വിവിധ മേഘലയിൽ പെട്ടവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്‌.

ഭാവിയിൽ രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാകേണ്ട യുവതലമുറയെ ലഹരി മാഫിയ വിഴുങ്ങാതെ നോക്കേണ്ടത്‌ നാം ഏവരുടെയും കടമയാണു.. ആയതിനാൽ പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും തിയ്യതി നിശ്ചയിച്ച്‌ അറിയിക്കുന്ന ദിവസം നിങ്ങൾ എല്ലാവരുടെയും സാന്നിദ്ധ്യമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

താങ്ക്സ്‌... രാമക്രിഷ്ണൻ, ജലീൽ കുന്നുമ്പുറത്ത്‌, ബഷീർ കൊല്ലി.

OK Ammad
President Koorachundu Grama Panchayath

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി