ഓട്ടപ്പാലത്ത് കാട്ടുപന്നിക്കൂട്ടം കപ്പക്കൃഷി നശിപ്പിച്ചു
✒️ജോബി മാത്യു
കൂരാച്ചുണ്ട്: ഓട്ടപ്പാലത്ത് കാട്ടു പന്നിക്കൂട്ടം വ്യാപകമായി കപ്പ കൃഷി നശിപ്പിച്ചു. പാട്ടത്തിനു കൃഷി ചെയ്യുന്ന പൂവത്തുംചോല എഴുതുകണ്ടി രാമകൃഷ്ണന്റെ കൃഷിയാണ് നശിപ്പിച്ചത്. റോഡരികിൽ കമ്പി സ്ഥാപിച്ചെങ്കിലും മറുഭാഗത്തു കൂടി പന്നികൾ കൃഷിയിടത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ വർഷവും രാമകൃഷ്ണന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. കൃഷി നാശത്തിന് ധനസഹായം ലഭിക്കാൻ വനം വകുപ്പിന് അപേക്ഷകൾ നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ലെന്നും ഈ കർഷകൻ പറഞ്ഞു.

Comments
Post a Comment