കൂരാച്ചുണ്ട് സ്വദേശി കർണ്ണാടക കാർവാറിൽ മരിച്ച നിലയിൽ



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സ്വദേശി സുനിൽകുമാർ (51) വള്ളിക്കെട്ടിൽ കാർവാർ ( കർണ്ണാടക) ലെ തൻ്റെ താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചനിലയിൽ കാണപ്പെടുകയുണ്ടായി. ജോലി ആവശ്യാർത്ഥം വർഷങ്ങളായി കർണ്ണാടക കാർവാറിൽ സ്ഥിരതാമസമാക്കിയിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അർദ്ധരാത്രിയോടെ എത്തുന്ന ബോഡി നാളെ (06-03-25 വ്യാഴം) രാവിലെ 10 മണിക്ക് സുനിലിൻ്റെ സഹോദരൻ്റെ വീട്ടിൽ എത്തിച്ച് സംസ്ക്കാര ചടങ്ങുകൾ നടത്തും.

കല്ലാനോട്  സെൻ്റ് മേരീസ് H S ലെ പൂർവ്വവിദ്യാർത്ഥി ആയിരുന്ന സുനിൽ കുമാറിൻ്റെ   അകാലത്തിലെ  വേർപാടിൽ ഉൾകൊള്ളാൻ സാധിക്കാതെ സഹപാഠികൾ.

വള്ളിക്കെട്ടിൽ കുട്ടപ്പൻ്റെ മകനാണു സുനിൽകുമാർ 

സഹോദരങ്ങൾ: വി.കെ. സിബി (ഡയറക്‌ടർ, ബി എൽഎം സൊസൈറ്റി), സതീഷ് കൂരാച്ചുണ്ട്, മിനി കണ്ണപ്പൻകുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി