കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു



✒️ നിസാം കക്കയം 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മുസ്ലിം ലീഗിലെ റസീന യൂസഫ് രാജിവെച്ചു.

ഫെബ്രുവരി 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ ഒ.കെ. അമ്മ ദ് വിജയിച്ച് പ്രസിഡൻറായി സത്യ പ്രതിജ്ഞ ചെയ്തിരുന്നു. തുടർ ന്ന് മുന്നണി ധാരണപ്രകാരം അന്നുതന്നെ വൈസ് പ്രസി ഡന്റ് സ്ഥാനം രാജിവെക്കാൻ -റസീന യൂസഫും മുസ്‌ലിം ലീഗും സന്നദ്ധത അറിയിച്ചിരുന്നു.

എന്നാൽ, മാർച്ചിൽ പഞ്ചായ ത്തിന്റെ ബജറ്റ് അവതരിപ്പിക്കു ന്നതിന്റെ ഉത്തരവാദിത്വം ധന കാര്യ സ്റ്റാൻഡിങ് കമ്മിറ്റിസ്ഥാ നംകൂടി വഹിക്കുന്ന വൈസ് പ്ര സിഡന്റിനായതിനാൽ രാജിവെ ച്ചാൽ മാർച്ചിൽ പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടു ക്കാൻ സാധിച്ചില്ലെങ്കിൽ ബജറ്റ് അവതരണത്തിന് തടസ്സം നേ രിടുന്ന സാഹചര്യം ഒഴിവാക്കു ന്നതിനായി നേതൃ തീരുമാനപ്ര കാരം രാജി വൈകിപ്പിക്കുകയാ യിരുന്നു. തിങ്കളാഴ്ച ബജറ്റ് അവ

തരണം കഴിയലും പഞ്ചായ ത്ത് സെക്രട്ടറി ഇ. ഷാനവാ സിന് രാജി കൈമാറു കയായി രുന്നു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഒ.കെ. അമ്മദ് പഞ്ചായത്ത് പ്രസിഡ ൻ്റ് ആയതിനെത്തുടർന്ന് നിലവി ലെ സ്ഥാനം രാജിവെച്ചിരുന്നു. വൈസ് പ്രസിഡന്റ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെ യർമാൻ സ്ഥാനങ്ങൾ കോൺഗ്ര സ് അംഗങ്ങൾക്കാണ് ലഭിക്കുക. വനിതാ സംവരണമുള്ള വൈസ് പ്രസിഡൻ്റ് സ്ഥാനം സംബന്ധി ച്ചും സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ സ്ഥാനം സംബന്ധിച്ചുമുള്ള ചർച്ചകൾക്ക് കോൺഗ്രസ് നേതൃ ത്വം തുടക്കംകുറിച്ചിട്ടില്ല.

നാല് വനിതാ അംഗങ്ങളാണ് പഞ്ചായത്തിൽ കോൺഗ്രസിനു ള്ളത്. തിരഞ്ഞെടുപ്പ് തീയതി വരുന്നതോടെ സ്ഥാനാർഥിത്വ ത്തെ സംബന്ധിച്ച് കൂടിയാലോ ചനകൾക്കുശേഷം തീരുമാനി ക്കുമെന്ന് കോൺഗ്രസ് മണ്ഡ ലം പ്രസിഡൻ്റ് അഗസ്റ്റിൻ കാര ക്കട അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി